
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക് വ്യോമ പാതയില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പാകിസ്ഥാന് സിവില്‍ വ്യോമയാന അതോറിറ്റി അഞ്ചാം തവണയും നീട്ടി. ജൂലൈ 26 വരെ വിലക്ക് തുടരുമെന്നും അപ്പോഴത്തെ സ്ഥിതിഗതികള്‍ പരിശോധിച്ച് തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നുമാണ് വെള്ളിയാഴ്ച പാകിസ്ഥാന് അധികൃതര്‍ അറിയിച്ചത്.
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ വ്യോമസേന ബാലാകോട്ടിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതോടെയാണ്, പാകിസ്ഥാന് കഴിഞ്ഞ ഫെബ്രുവരി 26ന് വ്യോമപാത അടച്ചത്. പിന്നീട് മാര്‍ച്ചില്‍ വ്യോമപാത ഭാഗികമായി തുറന്നെങ്കിലും ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്ക് തുടര്‍ന്നു. അതേസമയം പാകിസ്ഥാന്റെ പഞ്ച്ഗൂര്‍ വ്യോമപാത ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് തുറന്നുകൊടുത്തിട്ടുണ്ടെന്നും എയര്‍ ഇന്ത്യ ഇപ്പോള്‍ തന്നെ ഇതുവഴി സര്‍വീസ് നടത്തുന്നുണ്ടെന്നും പാകിസ്ഥാന് സിവില്‍ വ്യോമയാന അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.