അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി അല്‍ ഗരാഫ പാലം പൊതുമരാമത്ത് (അഷ്ഗാല്‍) വീണ്ടും ഗതാഗതത്തിന് തുറന്നു. ദോഹയുടെ തെക്ക്- വടക്ക് മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാലമാണിത്. അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തോളമായി പാലം അടച്ചിട്ടിരിക്കുകയായിരുന്നു.