Currency

അല്‍ ഗരാഫ പാലം വീണ്ടും ഗതാഗതത്തിന് തുറന്നു

സ്വന്തം ലേഖകന്‍Sunday, July 14, 2019 2:24 pm

ദോഹ: അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി അല്‍ ഗരാഫ പാലം പൊതുമരാമത്ത് (അഷ്ഗാല്‍) വീണ്ടും ഗതാഗതത്തിന് തുറന്നു. ദോഹയുടെ തെക്ക്- വടക്ക് മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാലമാണിത്. അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തോളമായി പാലം അടച്ചിട്ടിരിക്കുകയായിരുന്നു.

പാലം തുറന്നതോടെ ഗതാഗതക്കുരുക്കിന് പരിഹാരമായി. പാലത്തിന് ബലം നല്‍കാന്‍ 14 മീറ്റര്‍ താഴ്ചയില്‍ ബീമുകള്‍ സ്ഥാപിച്ചു. 700 മീറ്റര്‍ ടാറിങ്ങും നടത്തിയതായി അഷ്ഗാല്‍ റോഡ് പദ്ധതി വകുപ്പ് ദോഹ സിറ്റി വിഭാഗം മേധാവി എന്‍ജിനീയര്‍ മുഹമ്മദ് അര്‍ഖൂബ് അല്‍ ഖാലിദി അറിയിച്ചു. പാലത്തിന് താഴെയുള്ള അറ്റകുറ്റപ്പണികള്‍ തുടരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x