പാര്‍ക്കുകളില്‍ വരുന്നവര്‍ക്ക് സൗജന്യമായി പുസ്തകങ്ങള്‍ വായിക്കാം. അറബിക്, ഇംഗ്ലിഷ് പുസ്തകങ്ങള്‍ ലഭ്യമാണ്. ഖുറം, അല്‍ സഹ്വ പാര്‍ക്കുകളില്‍ വിജയകരമായി നടപ്പാക്കിയ ലൈബ്രറി പദ്ധതി കഴിഞ്ഞ ദിവസം ആമിറാത്ത് പാര്‍ക്കിലും ഉദ്ഘാടനം ചെയ്തു. റിയാം, അസൈബ പാര്‍ക്കുകളില്‍ ഉടന്‍ ആരംഭിക്കും. 4 സ്വദേശി യുവാക്കള്‍ ചേര്‍ന്നു തുടങ്ങിയ സംരംഭം ജനപങ്കാളിത്തമുള്ള വന്‍ കൂട്ടായ്മയായി മാറുകയായിരുന്നു.