400 ദിര്‍ഹം പിഴയും ലൈസന്‍സില്‍ ബ്ലാക് പോയിന്റുമാണു ശിക്ഷ. നിയമലംഘകരെ കണ്ടെത്താന്‍ സ്മാര്‍ട് റഡാറുകളും ക്യാമറകളും ഒരുങ്ങി. സുരക്ഷിത അകലം പാലിക്കാത്ത ഡ്രൈവര്‍മാര്‍ക്ക് എസ്എംഎസ് സന്ദേശം അയയ്ക്കുമെന്ന് അബുദാബി പൊലീസ് അറിയിച്ചു. ഇതവഗണിച്ചു യാത്ര തുടര്‍ന്നാല്‍ പിഴ ചുമത്തുമെന്നു സന്ദേശമെത്തും.