Currency

വാഹനങ്ങള്‍ സുരക്ഷിത അകലം പാലിച്ചില്ലെങ്കില്‍ 400 ദിര്‍ഹം പിഴയും ബ്ലാക് പോയിന്റും

സ്വന്തം ലേഖകന്‍Tuesday, January 7, 2020 2:00 pm

അബുദാബി: മുന്നിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിക്കാത്ത വാഹനങ്ങള്‍ക്കു 15 മുതല്‍ പിടിവീഴും. 400 ദിര്‍ഹം പിഴയും ലൈസന്‍സില്‍ ബ്ലാക് പോയിന്റുമാണു ശിക്ഷ. നിയമലംഘകരെ കണ്ടെത്താന്‍ സ്മാര്‍ട് റഡാറുകളും ക്യാമറകളും ഒരുങ്ങി. സുരക്ഷിത അകലം പാലിക്കാത്ത ഡ്രൈവര്‍മാര്‍ക്ക് എസ്എംഎസ് സന്ദേശം അയയ്ക്കുമെന്ന് അബുദാബി പൊലീസ് അറിയിച്ചു. ഇതവഗണിച്ചു യാത്ര തുടര്‍ന്നാല്‍ പിഴ ചുമത്തുമെന്നു സന്ദേശമെത്തും.

വാഹനമോടിക്കുന്നവര്‍ക്ക് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. മുന്നിലുള്ള വാഹനത്തിന്റെ തൊട്ടുപിന്നിലെത്തി ലൈറ്റടിച്ച് അക്ഷമ കാട്ടുന്നതും പെട്ടെന്നു ട്രാക്ക് മാറുന്നതും അപകടസാധ്യത വര്‍ധിപ്പിക്കുന്നു. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗമുണ്ടെങ്കില്‍ മുന്നിലുള്ള വാഹനവുമായി 56 മീറ്റര്‍ അകലം പാലിക്കുന്നതാണു സുരക്ഷിതം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x