നാഷണല്‍ ഗാര്‍ഡ് മെഡിക്കല്‍ വിഭാഗത്തിലേക്ക് സ്പെഷ്യലൈസ്ഡ് ഡോക്ടര്‍മാരെയാണ് ആദ്യഘട്ടത്തില്‍ നോര്‍ക്ക വഴി ഇന്ത്യയില്‍ നിന്നും റിക്രൂട്ചെയ്യുക. ഇന്റേണല്‍ മെഡിസിന്, ജനറല്‍ സര്‍ജറി , കാര്‍ഡിയോളജി, ഡെര്‍മറ്റോളജി വിഭാഗങ്ങളിലാണ് ഒഴിവുള്ളത്. ബിരുദാനന്തര ബിരുദത്തിനുശേഷം അഞ്ചു വര്‍ഷ പ്രവര്‍ത്തി പരിചയമുള്ള 30നും 40നും മധ്യേ പ്രായമുള്ള പുരുഷന്മാര്ക്കാണ് അവസരം.