ഇമിഗ്രേഷനിലെ തിരക്ക് ഒഴിവാക്കാന്‍ ഖത്തര്‍ ഐഡിയുള്ള പ്രവാസികള്‍ ഇ-ഗേറ്റുകള്‍ ഉപയോഗിക്കണം. വിമാനം പുറപ്പെടുന്നതിന് 60 മിനിറ്റ് മുന്‍പ് ചെക്ക് ഇന്‍ കൗണ്ടറുകള്‍ അടയ്ക്കും. 100 മില്ലിയില്‍ കൂടുതലുള്ള പെര്‍ഫ്യൂമുകള്‍, ജെല്ലുകള്‍ തുടങ്ങിയ ദ്രവ രൂപത്തിലുള്ള സാധനങ്ങള്‍ കൈവശം വയ്ക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു.