
ദോഹ: ഈദ് അവധിക്കായി നാട്ടിലേക്ക് പോകുന്നവര്‍ യാത്രയ്ക്ക് 3 മണിക്കൂര്‍ മുന്‍പായി എത്തണമെന്ന് ഹമദ് രാജ്യാന്തര വിമാനത്താവളം അധികൃതരുടെ നിര്‍ദേശം. ഇമിഗ്രേഷനിലെ തിരക്ക് ഒഴിവാക്കാന്‍ ഖത്തര്‍ ഐഡിയുള്ള പ്രവാസികള്‍ ഇ-ഗേറ്റുകള്‍ ഉപയോഗിക്കണം. വിമാനം പുറപ്പെടുന്നതിന് 60 മിനിറ്റ് മുന്‍പ് ചെക്ക് ഇന്‍ കൗണ്ടറുകള്‍ അടയ്ക്കും. 100 മില്ലിയില്‍ കൂടുതലുള്ള പെര്‍ഫ്യൂമുകള്‍, ജെല്ലുകള്‍ തുടങ്ങിയ ദ്രവ രൂപത്തിലുള്ള സാധനങ്ങള്‍ കൈവശം വയ്ക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു.
ബാഗേജുകള്‍ പൊതിയുന്നതിനായുള്ള സൗകര്യങ്ങള്‍ 3, 10 ബ്ലോക്കുകള്‍ക്ക് സമീപത്തായുണ്ട്. തിരക്കേറിയ സമയങ്ങളില്‍ വളര്‍ത്തുമൃഗങ്ങളുമായുള്ള യാത്ര കഴിവതും ഒഴിവാക്കണം. ഈദ് ദിനങ്ങളില്‍ തിരക്കേറുമെന്നതിനാല്‍ യാത്രക്കാരെ ഇറക്കാന്‍ എത്തുന്നവര്‍ ഹ്രസ്വകാല പാര്‍ക്കിങ് സൗകര്യങ്ങള്‍ ഉപയോഗിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.