മരിച്ചവരെ സെക്കന്റുകള്‍ക്കകം തിരിച്ചറിയാന്‍ ഉപകരണവുമായി സൗദി പാസ്പോര്‍ട്ട് വിഭാഗം. ആധുനിക ബയോമെട്രിക് ഉപകരണമായ ‘ബനാന്’ ഉപയോഗിച്ച് മരിച്ചവരുടെ കൃത്യമായ വിവരങ്ങള്‍ മനസിലാക്കാം. ജിദ്ദ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം മരിച്ച തീര്‍ഥാടകന്റെ മൃതദേഹം തിരിച്ചറിയാന്‍ സൗദി പാസ്പോര്‍ട്ട് വിഭാഗം ഈ ഉപകരണം ഉപയോഗിച്ചു. ഇയാളുടെ രേഖകളൊന്നും ലഭ്യമല്ലാത്ത സാഹചര്യത്തിലാണിത് ഉപയോഗിച്ചത് എന്ന് അധികൃതര്‍ പറഞ്ഞു.