Currency

മരിച്ചവരെ സെക്കന്റുകള്‍ക്കകം തിരിച്ചറിയാം; സൗദി പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ ‘ബനാന്‍’

സ്വന്തം ലേഖകന്‍Friday, June 14, 2019 3:40 pm

ജിദ്ദ: മരിച്ചവരെ സെക്കന്റുകള്‍ക്കകം തിരിച്ചറിയാന്‍ ഉപകരണവുമായി സൗദി പാസ്‌പോര്‍ട്ട് വിഭാഗം. ആധുനിക ബയോമെട്രിക് ഉപകരണമായ ‘ബനാന്‍’ ഉപയോഗിച്ച് മരിച്ചവരുടെ കൃത്യമായ വിവരങ്ങള്‍ മനസിലാക്കാം.

ജിദ്ദ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം മരിച്ച തീര്‍ഥാടകന്റെ മൃതദേഹം തിരിച്ചറിയാന്‍ സൗദി പാസ്‌പോര്‍ട്ട് വിഭാഗം ഈ ഉപകരണം  ഉപയോഗിച്ചു. ഇയാളുടെ രേഖകളൊന്നും ലഭ്യമല്ലാത്ത സാഹചര്യത്തിലാണിത് ഉപയോഗിച്ചത് എന്ന് അധികൃതര്‍ പറഞ്ഞു.

ഉംറ തീര്‍ഥാടനത്തിന് എത്തി മരിക്കുന്ന, രേഖകള്‍ ലഭ്യമല്ലാത്തവരുടെ വിവരങ്ങള്‍ എളുപ്പത്തില്‍ ലഭിക്കുവാന്‍ ‘ബനാന്‍’ വലിയ സഹായമാകുമെന്ന് അധികൃതര്‍ പറഞ്ഞു. ഹജ്ജ് ഉംറ സേവനങ്ങള്‍ അത്യാധുനികവത്കരിക്കുന്നതിന്റെ ഭാഗമായാണിത്തരം സാങ്കേതിക സംവിധാനങ്ങള്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x