രാജ്യത്തെ എല്ലാ ബാങ്കുകളും ഉള്‍പ്പെടുന്ന പ്രത്യേക സമിതിയാണ് നിലവില്‍ വന്നത്. ബാങ്കിംഗ് ഇടപാടുകളും അതിന് ഉപയോഗിക്കുന്ന മാര്‍ഗങ്ങളും സുരക്ഷിതമാക്കുന്നതിന് ആവശ്യമായ നടപടികള്‍ക്കാണ് സമിതി രൂപം നല്‍കുക. ഇത് വഴി പൊതുജനങ്ങളെ പരമാവധി ബോധവല്‍ക്കരിക്കുകയും തട്ടിപ്പുകള്‍ പരമാവധി തടയുകയുമാണ് ലക്ഷ്യം.
‘താങ്കളുടെ എടിഎം കാര്‍ഡ് ബ്ലോക്ക് ചെയ്തിരിക്കുന്നു. താങ്കളെക്കുറിച്ചുള്ള പുതുക്കിയ വിവരങ്ങള്‍ സമര്‍പ്പിച്ചാല്‍ ബ്ലോക്ക് ഒഴിവാക്കുന്നതായിരിക്കും’ എന്നാണ് സന്ദേശത്തില്‍ പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ മൊബൈല്‍ ഫോണ്‍ നമ്പരും ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് സന്ദേശങ്ങള്‍.
കുറ്റം കണ്ടെത്തിയാല്‍ മൂന്നു വര്‍ഷം വരെ ജയില്‍ ശിക്ഷയോ 20 ലക്ഷം സൗദി റിയാല്‍ പിഴയോ ലഭിക്കും. ചിലപ്പോള്‍ ജയില്‍ ശിക്ഷയും പിഴയും ഒന്നിച്ചു അനുഭവിക്കേണ്ടിയും വരും. കൂടാതെ സാമ്പത്തിക തട്ടിപ്പിന് ഉപയോഗിച്ച കംപ്യൂട്ടറും തട്ടിയെടുത്ത തുകയും കണ്ടുകെട്ടുമെന്നും പബ്ലിക് പ്രോസിക്യൂഷന് മുന്നറിയിപ്പ് നല്കി.