
ദമാം: സൗദിയില്‍ ബാങ്ക്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തുന്നവര്‍ക്ക് കടുത്ത ശിക്ഷയും ഭീമമായ തുക പിഴയും. അനധികൃത മാര്‍ഗത്തിലൂടെ മറ്റുള്ളവരുടെ ബാങ്ക്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചാല്‍ കടുത്ത ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷനാണ് മുന്നറിയിപ്പ് നല്‍കിയത്.
കുറ്റം കണ്ടെത്തിയാല്‍ മൂന്നു വര്‍ഷം വരെ ജയില്‍ ശിക്ഷയോ 20 ലക്ഷം സൗദി റിയാല്‍ പിഴയോ ലഭിക്കും. ചിലപ്പോള്‍ ജയില്‍ ശിക്ഷയും പിഴയും ഒന്നിച്ചു അനുഭവിക്കേണ്ടിയും വരും. കൂടാതെ സാമ്പത്തിക തട്ടിപ്പിന് ഉപയോഗിച്ച കംപ്യൂട്ടറും തട്ടിയെടുത്ത തുകയും കണ്ടുകെട്ടുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരം തട്ടിപ്പ് ഒഴിവാക്കാന്‍ ബാങ്കിംഗ് ഇടപാടുകള്‍ക്ക് പബ്ലിക് വൈഫൈ ഉപയോഗിക്കരുതെന്ന് നാഷണല്‍ സെക്യൂരിറ്റി അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കൂടാതെ ഓണ്‍ലൈന്‍ ബാങ്കിംഗ് ഇടപാട് നടത്തുന്ന വേളയില്‍ ഇതര ബ്രൗസിംഗ് വിന്‍ഡോകള്‍ ക്ലോസ് ചെയ്യണമെന്നും ഈ മേഖലയിലെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കൂടാതെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആവശ്യപ്പെടുന്ന മെസേജുകളും ഇമെയിലുകളും അവഗണിക്കണമെന്നും സൈബര്‍ സെക്യൂരിറ്റി വൃത്തങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.