മസ്കത്ത് ഗവര്‍ണറേറ്റിലെ പൊതുപാര്‍ക്കുകളില്‍ സൈക്കിളുകള്‍ക്കും മോട്ടോര്‍ സൈക്കിളുകള്‍ക്കും മസ്കത്ത് നഗരസഭ നിരോധം ഏര്‍പ്പെടുത്തി. പാര്ക്കുകളിലെത്തുന്നവര്ക്ക് സൈക്കിളുകള്‍ അപകട സാധ്യതയുയര്‍ത്തുന്നുണ്ട്. ഇതോടൊപ്പം സന്ദര്ശകര്ക്കുണ്ടാക്കുന്ന ശല്യവും അസൗകര്യവും മുന്‍നിര്‍ത്തിയാണ് നടപടിയെന്നും ഇതു സംബന്ധിച്ച് മസ്കത്ത് നഗരസഭ പുറത്തിറക്കിയ വിശദീകരണത്തില്‍ പറയുന്നു.