
മസ്കത്ത്: മസ്കത്ത് ഗവര്‍ണറേറ്റിലെ പൊതുപാര്‍ക്കുകളില്‍ സൈക്കിളുകള്‍ക്കും മോട്ടോര്‍ സൈക്കിളുകള്‍ക്കും മസ്കത്ത് നഗരസഭ നിരോധം ഏര്‍പ്പെടുത്തി. പാര്ക്കുകളിലെത്തുന്നവര്ക്ക് സൈക്കിളുകള്‍ അപകട സാധ്യതയുയര്‍ത്തുന്നുണ്ട്. ഇതോടൊപ്പം സന്ദര്ശകര്ക്കുണ്ടാക്കുന്ന ശല്യവും അസൗകര്യവും മുന്‍നിര്‍ത്തിയാണ് നടപടിയെന്നും ഇതു സംബന്ധിച്ച് മസ്കത്ത് നഗരസഭ പുറത്തിറക്കിയ വിശദീകരണത്തില്‍ പറയുന്നു.
പാര്‍ക്കുകളിലെ ചെടികള്‍ക്കും പച്ചപ്പുകള്‍ക്കും നാശമുണ്ടാക്കുന്നത് തടയല്‍ നിരോധത്തിന്റെ ലക്ഷ്യമാണെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കുള്ള വിശദീകരണമായി മസ്കത്ത് നഗരസഭ അറിയിച്ചു. 32/97 പ്രാദേശിക ഉത്തരവ് പ്രകാരം നടപ്പിലാക്കിയതാണ് തീരുമാനം. ഖുറം നാച്വറല്‍ പാര്‍ക്കില്‍ മാത്രമാണ് ഈ നിരോധം ബാധകമല്ലാതിരിക്കുക. ഇവിടെ നഗരസഭയുടെ മേല്‍നോട്ടത്തില്‍ സൈക്കിളുകള്‍ വാടകക്ക് നല്കുന്ന സംവിധാനം ആരംഭിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.