സൗദിയില്‍ ആംബുലന്‍സുകളുടെ പിന്നാലെ വാഹനമോടിച്ചാലും വഴി തടസ്സമുണ്ടാക്കിയാലും ഇനി മുതല്‍ പിഴ കൊടുക്കേണ്ടിവരും. സൗദി ഗതാഗത മന്ത്രായത്തിനു കീഴില്‍ നടപ്പാക്കിയ പുതിയ നിയമം പ്രകാരം 900 റിയാല്‍ വരെയാണ് പിഴ. സൗദി റെഡ് ക്രസന്റ് അതോറിറ്റിയാണ് പുതിയ നിയമം പ്രഖ്യാപിച്ചത്.