Currency

ആംബുലന്‍സുകളുടെ പിന്നാലെ വാഹനമോടിച്ചാലും വഴി തടസമുണ്ടാക്കിയാലും പിഴ

സ്വന്തം ലേഖകന്‍Monday, August 26, 2019 4:35 pm

റിയാദ്: സൗദിയില്‍ ആംബുലന്‍സുകളുടെ പിന്നാലെ വാഹനമോടിച്ചാലും വഴി തടസ്സമുണ്ടാക്കിയാലും ഇനി മുതല്‍ പിഴ കൊടുക്കേണ്ടിവരും. സൗദി ഗതാഗത മന്ത്രായത്തിനു കീഴില്‍ നടപ്പാക്കിയ പുതിയ നിയമം പ്രകാരം 900 റിയാല്‍ വരെയാണ് പിഴ. സൗദി റെഡ് ക്രസന്റ് അതോറിറ്റിയാണ് പുതിയ നിയമം പ്രഖ്യാപിച്ചത്. ട്രാഫിക് നിയമലംഘന ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാകും പിഴ ഈടാക്കുക.

റോഡുകളില്‍ മറ്റു വാഹനങ്ങളെക്കാള്‍ ആംബുലന്‍സുകള്‍ക്ക് മുന്‍ഗണന നല്‍കണം. റോഡുകളിലെ തിരക്കും മറ്റുമായി ആംബുലന്‍സുകള്‍ ഇടക്ക് നിറുത്തേണ്ടിവരുമ്പോള്‍ അപകടങ്ങള്‍ക്കു സാധ്യത ഏറെയാണ്. ഇത് അത്യാവശ്യ രോഗികളുമായി പോവുന്ന ആംബുലന്‍സുകള്‍ക്ക് പ്രയാസമുണ്ടാക്കും. അതിനാല്‍ ആംബുലന്‍സിന് തൊട്ടു പിറകെ അതിവേഗത്തില്‍ വാഹനം ഓടിക്കാന്‍ ശ്രമിക്കരുത്.

ആംബുലന്‍സുകളെ അപകടകരമാം വിധം മറികടക്കാനും ശ്രമിക്കരുത്. ഈ രീതിയില്‍ ഡ്രൈവ് ചെയ്യാന്‍ ശ്രമിച്ചാല്‍ ഡ്രൈവര്‍ക്കു 900 റിയാല്‍ വരെ പിഴ ഒടുക്കേണ്ടതായി വരും. റോഡ് സുരക്ഷാ നിയമലംഘന ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ട്രാഫിക് വകുപ്പായിരിക്കും പിഴ ഈടാക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x