നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ ദുബായ് ഖാലിദ് ബിന്‍ അല്‍ വലീദ് സ്ട്രീറ്റിലാണ് ബസുകള്‍ക്കും ടാക്സികള്‍ക്കുമായി പ്രത്യേക ലൈന്‍ തുറക്കാനൊരുങ്ങുന്നത്. ഖാലിദ് ബിന്‍ അല്‍ വലീദ് സ്ട്രീറ്റ്-അല്‍ മിനാ സ്ട്രീറ്റ് ഇന്റര്‍സെക്ഷനില്‍ നിന്ന് സാബീല്‍ സ്ട്രീറ്റിന് തൊട്ടുമുന്‍പ് വരെ ഇരുവശത്തുമുള്ള 4.3 കി.മീറ്റര്‍ ലൈനാണ് മൂന്നാം ഘട്ട വികസനത്തിന്റെ ഭാഗമായി ദീര്‍ഘിപ്പിച്ചത്.