Currency

ദുബായില്‍ പ്രത്യേക ബസ്- ടാക്‌സി ലൈന്‍ തുറക്കുന്നു

സ്വന്തം ലേഖകന്‍Sunday, January 10, 2021 5:32 pm

ദുബായ്: ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പ്രത്യേക ബസ്, ടാക്‌സി ലൈന്‍ തുറക്കുന്നു. നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ ദുബായ് ഖാലിദ് ബിന്‍ അല്‍ വലീദ് സ്ട്രീറ്റിലാണ് ബസുകള്‍ക്കും ടാക്‌സികള്‍ക്കുമായി പ്രത്യേക ലൈന്‍ തുറക്കാനൊരുങ്ങുന്നത്. ഖാലിദ് ബിന്‍ അല്‍ വലീദ് സ്ട്രീറ്റ്-അല്‍ മിനാ സ്ട്രീറ്റ് ഇന്റര്‍സെക്ഷനില്‍ നിന്ന് സാബീല്‍ സ്ട്രീറ്റിന് തൊട്ടുമുന്‍പ് വരെ ഇരുവശത്തുമുള്ള 4.3 കി.മീറ്റര്‍ ലൈനാണ് മൂന്നാം ഘട്ട വികസനത്തിന്റെ ഭാഗമായി ദീര്‍ഘിപ്പിച്ചത്.

ഗതാഗതക്കുരക്ക് മറികടക്കാനും പൊതുഗതാഗത സംവിധാനങ്ങളിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാനുമായാണ് ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പ്രത്യേക ബസ്, ടാക്‌സി ലൈന്‍ തുറക്കുന്നത്. ഈ മാസം 21 മുതല്‍ പുതിയ ലൈന്‍ പ്രവര്‍ത്തനസജ്ജമാകും. ഇതിനു മുന്നോടിയായി, സേവനം ഔപചാരികമായി പ്രവര്‍ത്തനക്ഷമമാകുന്നതുവരെ ബസുകള്‍ക്കായി ഒരു ട്രയലില്‍ പാതകള്‍ ഉപയോഗിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x