ലോകത്തിലെ അപൂര്‍വ ക്ലാസിക് വിന്റേജ് കാറുകളുടെ പ്രദര്‍ശനം ഖോര്ഫക്കാന് ബീച്ചില്‍ നാളെ. അടുത്തമാസം 19ന് അല്‍ ബദായര്‍ റിട്രീറ്റ്, മാര്‍ച്ച് 26ന് ‘അല്‍ ബെയ്ത്’ ഹോട്ടല്‍ പരിസരം, ഏപ്രില്‍ 2ന് ഫ്ലാഗ് ഐലന്‍ഡ് എന്നിവിടങ്ങളിലും ഉണ്ടാകും. ഉച്ചയ്ക്ക് ഒന്നുമുതല്‍ വൈകിട്ട് 6വരെയാണ് പ്രദര്‍ശനം. ഭക്ഷണശാലകളും കുട്ടികളുടെ ഉല്ലാസകേന്ദ്രങ്ങളും ഇതോടനുബന്ധിച്ചുണ്ട്.