നവംബര്‍ 19ന് ആരംഭിച്ച ക്ലീന്‍ ജലീബ് കാമ്പയിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ നിരവധി കെട്ടിടങ്ങളിലാണ് അനധികൃത കൂട്ടിച്ചേര്‍ക്കലുകള്‍ കണ്ടെത്തിയത്. ഇത്തരം കെട്ടിട ഉടമകള്‍ക്ക് നോട്ടീസ് നല്‍കുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തിരുന്നു. കൂട്ടിച്ചേര്‍ത്ത ഭാഗങ്ങള്‍ പൊളിച്ചു നീക്കി കെട്ടിടത്തിന്റെ ഘടന മുനിസിപ്പാലിറ്റി അംഗീകരിച്ച പ്ലാനിനു അനുസൃതമാക്കി ക്രമപ്പെടുത്തിയാല്‍ മാത്രമേ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കൂ എന്ന് അധികൃതര്‍ വ്യക്തമാക്കി.