കോവിഡ് വ്യാപന നിരക്ക് കുറയുന്നുവെന്നതും വാക്സിനേഷന് വേഗത്തിലാകുന്നതും കണക്കിലെടുത്ത് വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയിട്ടുണ്ട്. പലയിടത്തും പൊതു ഗതാഗതം പോലും സാധാരണ നിലയിലേക്ക് എത്തിക്കുന്നുണ്ട്. എന്നാല്‍ ഈ തീരുമാനം അപകടനിലയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുമെന്നാണ് ഫെഡറല്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ പറയുന്നത്.