ഹൂസ്റ്റണ്‍: രാജ്യത്തിന്റെ വാക്സീന്‍ റോള്‍ ഔട്ട് വേഗത വര്‍ധിച്ചതോടെ കൊറോണ വ്യാപന നിരക്ക് കുറയുന്നതായി കണക്കുകള്‍. ഈ വര്‍ഷം ആദ്യം മുതല്‍ പുതിയ കേസുളില്‍ വലിയ ഇടിവുണ്ടായിട്ടും യുഎസില്‍ മരണ നിരക്ക് പ്രതിദിനം 1,500 മുകളില്‍ തുടരുന്നു.
കോവിഡ് വ്യാപന നിരക്ക് കുറയുന്നുവെന്നതും വാക്സിനേഷന്‍ വേഗത്തിലാകുന്നതും കണക്കിലെടുത്ത് വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയിട്ടുണ്ട്. പലയിടത്തും പൊതു ഗതാഗതം പോലും സാധാരണ നിലയിലേക്ക് എത്തിക്കുന്നുണ്ട്. എന്നാല്‍ ഈ തീരുമാനം അപകടനിലയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുമെന്നാണ് ഫെഡറല്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇപ്പോഴും വൈറസിന്റെ ജനിതകമാറ്റം സംഭവിച്ചു പരിശോധനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്.
വാക്സിനേഷന്‍ നടത്തിയവരുടെ എണ്ണവും ഇതിനകം വൈറസ് ബാധിച്ചവരുടെ കണക്കുകളും വ്യക്തമാക്കുന്നത് യുഎസ് നിവാസികളില്‍ 40 ശതമാനത്തിനും ഇപ്പോള്‍ വൈറസില്‍ നിന്ന് പരിരക്ഷയുണ്ട് എന്നാണ്. മെയ് ഒന്നിനകം യുഎസില്‍ എല്ലാ മുതിര്‍ന്നവര്‍ക്കും വാക്സിനുകള്‍ ലഭ്യമാക്കണമെന്ന് പ്രസിഡന്റ് ബൈഡന്‍ വ്യാഴാഴ്ച സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
ജനുവരി എട്ടിലെ ഏറ്റവും ഉയര്‍ന്ന കേസുകളില്‍ നിന്ന് പ്രതിദിനം ശരാശരി കേസുകളുടെ എണ്ണം 75 ശതമാനത്തിലധികം കുറഞ്ഞു, പക്ഷേ മരണങ്ങളുടെ കുറവ് ഏതാനും ആഴ്ചകള്‍ക്കുശേഷം കൂടുകയാണെന്നാണ് റിപ്പോര്‍ട്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.