രോഗിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരും അക്കാര്യം ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയത്തെ അറിയിക്കണം. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കൂടിവരുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം ശക്തമാക്കിയത്. നിയമം ലംഘിക്കുന്നവര്‍ക്ക് 10,000 മുതല്‍ 50,000 ദിര്‍ഹം വരെ പിഴയുണ്ടാകുമെന്ന് ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന് അറിയിച്ചു.