സൗദിയില്‍ നിന്ന് ബഹ്റൈനിലേക്കും തിരിച്ചും ബുധനാഴ്ച മുതല്‍ ബൈക്കില്‍ സഞ്ചരിക്കാം. 25 റിയാലാണ് ഫീസ്. ബുധനാഴ്ച രാവിലെ എട്ട് മണി മുതലാണ് മോട്ടോര്‍ ബൈക്കുകള്‍ക്ക് പ്രവേശനാനുമതി. പരീക്ഷണ ഓട്ടമാണിത്. ബൈക്കിന് ലൈസന്‍സ്, നമ്പര്‍ പ്ലേറ്റ് എന്നിവ ഉണ്ടാകണം. ആഴ്ചയില്‍ മുഴുവന്‍ ദിവസവും അനുമതിയുണ്ടാകുമെങ്കിലും മഴയും പൊടിക്കാറ്റും പോലെ പ്രതികൂല കാലാവസ്ഥയില്‍ തടയും.