കറന്‍സികളുടെ വിദേശ വിനിമയ നിരക്കുകളില്‍ കൃത്രിമം നടക്കുന്നുണ്ടോ എന്നു നിരീക്ഷിക്കാന്‍ അമേരിക്കയുണ്ടാക്കിയ ‘പണ നിരീക്ഷണ പട്ടിക’യില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കി. യു.എസ് ട്രഷറി വകുപ്പ് അമേരിക്കന്‍ കോണ്‍ഗ്രസിന് മുമ്പാകെ സമര്‍പ്പിച്ച അര്‍ധവാര്‍ഷിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ട്രംപ് സര്‍ക്കാറിന്റെ നടപടി.