
വാഷിങ്ടണ്‍: കറന്‍സികളുടെ വിദേശ വിനിമയ നിരക്കുകളില്‍ കൃത്രിമം നടക്കുന്നുണ്ടോ എന്നു നിരീക്ഷിക്കാന്‍ അമേരിക്കയുണ്ടാക്കിയ ‘പണ നിരീക്ഷണ പട്ടിക’യില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കി. യു.എസ് ട്രഷറി വകുപ്പ് അമേരിക്കന്‍ കോണ്‍ഗ്രസിന് മുമ്പാകെ സമര്‍പ്പിച്ച അര്‍ധവാര്‍ഷിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ട്രംപ് സര്‍ക്കാറിന്റെ നടപടി. പട്ടികയില്‍ നിന്ന് ഇന്ത്യയോടൊപ്പം സ്വിറ്റ്സര്‍ലന്‍ഡിനെയും ഒഴിവാക്കിയിട്ടുണ്ട്.
ഇടപാടുകളില്‍ കൃത്രിമം കാണിക്കുന്നതിന്റെ സൂചന നല്കുന്ന മൂന്നു മാനദണ്ഡങ്ങളില്‍ ഒന്ന് മാത്രമാണ് ഇന്ത്യക്കും സ്വിറ്റ്സര്‍ലന്‍ഡിനും ബാധകമാക്കുന്നത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം മറ്റു രാഷ്ട്രങ്ങളില്‍ വിശ്വാസ്യത വര്‍ധിപ്പിക്കുന്നതാണ് അമേരിക്കയുടെ നടപടി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.