ഒമാന്‍ തീരത്തിന് സമാന്തരമായി തെക്ക്/തെക്ക് പടിഞ്ഞാറ് ഭാഗത്തേക്കാണ് ക്യാര്‍ ചുഴലിക്കാറ്റിന്റെ സഞ്ചാരം. ഒമാനിലെ റാസ് അല്‍ മദ്റക്ക തീരത്തിന് 500 കിലോമീറ്റര്‍ അകലെയാണ് കാറ്റിന്റെ സ്ഥാനം. 48 മണിക്കൂറിനുള്ളില്‍ കാറ്റ് നിര്‍വീര്യമാകുമെന്നും അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് പുറപ്പെടുവിച്ച അറിയിപ്പില്‍ പറയുന്നു.