റോഡപകടം, കൊലപാതകം തുടങ്ങിയ സംഭവങ്ങളില്‍ അസ്വാഭാവിക മരണമുണ്ടായാല്‍ കുറ്റക്കാരായവരാണ് മരിച്ചയാളുടെ കുടുംബത്തിന് ദയാധനം നല്‍കേണ്ടത്. നേരത്തേ പുരുഷന്മാര്ക്ക് 2 ലക്ഷം ദിര്‍ഹമും വനിതകള്‍ക്ക് 1 ലക്ഷം ദിര്‍ഹമുമായിരുന്നു നല്‍കേണ്ടിയിരുന്നത്. പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സ്ത്രീ- പുരുഷ ഭേദമെന്യേ ദയാധനം ഏകീകരിച്ചത്.