നിയമ ലംഘകരില്ലാത്ത രാജ്യം കാമ്പയിന്റെ ഭാഗമായി സൗദിയില്‍ പിടിയിലായി നാടു കടത്തപ്പെട്ടവര്‍ പത്ത് ലക്ഷത്തോളമായി. ഒന്നര വര്‍ഷം മുമ്പ് അനുവദിച്ച പൊതുമാപ്പിന് ശേഷം ആരംഭിച്ച കാമ്പയിന് കാലയളവില്‍ ഇതുവരെ ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശ രാഷ്ട്രങ്ങളില്‍ നിന്നായി അറസ്റ്റിലായത് മുപ്പത്തിയേഴ് ലക്ഷം പേര്.