ഡിജിറ്റല്‍ സീല്‍ ഇല്ലാത്ത സിഗരറ്റുകളുടെ ഇറക്കുമതിക്കും വില്പനയ്ക്കും അടുത്തമാസം 1 മുതല്‍ യുഎഇയില്‍ വിലക്ക്. പ്രാദേശിക വിപണിയില്‍ ചുവന്ന സീല്‍ പതിച്ച സിഗരറ്റുകള്‍ക്കു മാത്രമാണ് അനുമതി. ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ പച്ച സീല്‍ പതിച്ച സിഗരറ്റുകളാകും ഉണ്ടാകുക.