
ദുബായ്: ഡിജിറ്റല്‍ സീല്‍ ഇല്ലാത്ത സിഗരറ്റുകളുടെ ഇറക്കുമതിക്കും വില്‍പനയ്ക്കും അടുത്തമാസം 1 മുതല്‍ യുഎഇയില്‍ വിലക്ക്. പ്രാദേശിക വിപണിയില്‍ ചുവന്ന സീല്‍ പതിച്ച സിഗരറ്റുകള്‍ക്കു മാത്രമാണ് അനുമതി. ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ പച്ച സീല്‍ പതിച്ച സിഗരറ്റുകളാകും ഉണ്ടാകുക. നികുതിവെട്ടിച്ച് സിഗരറ്റുകള്‍ എത്തിക്കുന്നത് തടയാനാണ് പുതിയ നടപടി.
ഡിജിറ്റല്‍ സീല്‍ പതിക്കാത്ത കൂടുകളിലെ സിഗരറ്റുകള്‍ വ്യാജനോ അനധികൃതമായി യുഎഇയില്‍ എത്തിച്ചതോ ആയിരിക്കും. നിയമം ലംഘിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഫെഡറല്‍ ടാക്‌സ് അതോറിറ്റി അറിയിച്ചു. ഡിജിറ്റല്‍ സീലിലുള്ള ക്യുആര്‍ കോഡുകള്‍ പരിശോധിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.