അശ്രദ്ധയോടെ വാഹനമോടിക്കുന്നവര്‍ ലൈസന്‍സ് സസ്പെന്‍ഷനും കനത്ത പിഴയും ഉള്‍പ്പെടെ ശിക്ഷ അനുഭവിക്കേണ്ടിവരും. തുടര്‍ന്നുള്ള കുറ്റകൃത്യത്തിന്റെ എണ്ണമനുസരിച്ച് ശിക്ഷയുടെ തീവ്രതയും കൂടും. ആദ്യ കുറ്റത്തിനു മൂന്നു ദിവസത്തെ സസ്പെന്‍ഷനും 3,000 ഡോളര്‍ പിഴയും. രണ്ടാമത്തെ കുറ്റത്തിനു ഏഴു ദിവസത്തെ സസ്പെന്‍ഷനും 6,000 ഡോളര്‍ പിഴയും. മൂന്നോ അതിലധികമോ കുറ്റകൃത്യങ്ങളാകുമ്പോള് 30 ദിവസത്തെ സസ്പെന്‍ഷനും 8,000 ഡോളര്‍ പിഴയും ആറു ഡീമെറിറ്റ് പോയിന്റുകളും ശിക്ഷയുടെ ഭാഗമായുണ്ടാകും.