ചങ്ങലയില്ലാതെ പട്ടിയുമായി നടക്കാനിറങ്ങിയാല്‍ 5000 ദിര്‍ഹം പിഴ ചുമത്തുമെന്ന് അബുദാബി മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്കി. ഷോപ്പിങ് മാളുകളിലോ ഭക്ഷണശാലകളിലോ പട്ടിയുമായി പോകാനും അനുവാദമില്ല. പട്ടികള്‍ക്കും പൂച്ചകള്‍ക്കും പുറമേ മറ്റ് മൃഗങ്ങളെ അനുമതിയില്ലാതെ വാസസ്ഥലങ്ങളില്‍ വളര്‍ത്തുന്നത് 5000 ദിര്‍ഹം പിഴ ലഭിക്കാവുന്ന കുറ്റമാണ്.