രാജ്യത്തെ വിമാനത്താവളങ്ങള്‍ വഴി ആഭ്യന്തര സര്‍വീസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ടാക്സ് ബാധകമാവുക. ഇന്നു മുതല്‍ വിമാനത്താവളത്തിന് പത്ത് റിയാല്‍ വീതം യാത്ര തിരിക്കുന്നതിനും ഇറങ്ങുന്നതിനുമായി വിമാന കമ്പനികള്‍ ടാക്സ് ഈടാക്കും. വിമാന ടിക്കറ്റ് തുകയില്‍ ഉള്‍പ്പെടുത്തിയാണ് എയര്‍പോര്‍ട്ട് ടാക്സ് ഈടാക്കുക.