യു.എസ്. സര്‍ക്കാരിന്റെ ഫെഡറല്‍ കമ്യൂണിക്കേഷന്‍ കമ്മിഷനിലെ ചീഫ് ടെക്നോളജി ഓഫീസറായി ഇന്ത്യന്‍ വംശജയായ ഡോ. മോണിഷ ഘോഷ് ചുമതലയേല്‍ക്കും. ഈ പദവിയിലെത്തുന്ന ആദ്യ വനിതയും ഇന്ത്യന്‍ വംശജയുമാണ് മോണിഷ. ഡോ. എറിക് ബര്‍ഗര്‍ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. ഫെഡറല്‍ കമ്യൂണിക്കേഷന്‍ കമ്മിഷന് (എഫ്.സി.സി.) എന്‍ജിനിയറിങ്, ടെക്നോളജി വിഭാഗങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് മോണിഷ പ്രവര്‍ത്തിക്കുക.