Currency

യു.എസ്. കമ്യൂണിക്കേഷന്‍ കമ്മിഷന്‍ മേധാവിയായി ഇന്ത്യന്‍വംശജ

സ്വന്തം ലേഖകന്‍Tuesday, December 31, 2019 1:59 pm
monisha
Nominations-2020

ഹൂസ്റ്റണ്‍: യു.എസ്. സര്‍ക്കാരിന്റെ ഫെഡറല്‍ കമ്യൂണിക്കേഷന്‍ കമ്മിഷനിലെ ചീഫ് ടെക്നോളജി ഓഫീസറായി ഇന്ത്യന്‍ വംശജയായ ഡോ. മോണിഷ ഘോഷ് ചുമതലയേല്‍ക്കും. ഈ പദവിയിലെത്തുന്ന ആദ്യ വനിതയും ഇന്ത്യന്‍ വംശജയുമാണ് മോണിഷ. ഡോ. എറിക് ബര്‍ഗര്‍ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. ഫെഡറല്‍ കമ്യൂണിക്കേഷന്‍ കമ്മിഷന്‍ (എഫ്.സി.സി.) എന്‍ജിനിയറിങ്, ടെക്നോളജി വിഭാഗങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് മോണിഷ പ്രവര്‍ത്തിക്കുക.

റേഡിയോ, ടെലിവിഷന്‍, വയര്‍, സാറ്റ്ലൈറ്റ്, കേബിള്‍ എന്നിവയുടെ നിയന്ത്രണം, താത്പര്യസംരക്ഷണം എന്നിവയാണ് ഫെഡറല്‍ കമ്യൂണിക്കേഷന്‍ കമ്മിഷന്റെ പ്രധാന ചുമതല. വയര്‍ലെസ്, ഇന്‍ര്‍നെറ്റ്, മെഡിക്കല്‍ ടെലിമെട്രി, ബ്രോഡ്കാസ്റ്റിങ് രംഗത്ത് അക്കാദമിക്വ്യവസായ മേഖലയില്‍ നിരവധി ഗവേഷണങ്ങള്‍ മോണിഷ നടത്തിയിട്ടുണ്ട്. 1986ല്‍ ഖരഗ്പുര്‍ ഐ.ഐ.ടി.യില്‍നിന്നാണ് ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം നേടിയത്.

2017 മുതല്‍ നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്റെ കംപ്യൂട്ടര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് സിസ്റ്റം വിഭാഗത്തിന്റെ റെട്ടേറ്റിങ് പ്രോഗ്രാം ഡയറക്ടറാണ്. യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയിലെ റിസര്‍ച്ച് പ്രൊഫസറായും സേവനമനുഷ്ഠിച്ചു.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x