സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് സ്വന്തം രാജ്യത്തെ ലൈസന്‍സോ അന്താരാഷ്ട്ര ലൈസന്‍സോ ഉണ്ടെങ്കില്‍ സൗദിയില്‍ വാഹനം ഓടിക്കാന്‍ അനുമതി. ഇത്തരം ലൈസന്‍സുകള്‍ കാലാവധിയുള്ളതായിരിക്കണം. അതേസമയം സൗദിയില്‍ പ്രവേശിച്ച് ഒരു വര്‍ഷം വരെയാണ് ഇങ്ങനെ വാഹനം ഓടിക്കാന്‍ അനുമതിയുള്ളതെന്നും ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.