Currency

സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്ക് സ്വന്തം രാജ്യത്തെ ലൈസന്‍സ് ഉപയോഗിച്ച് ഇനി വാഹനം ഓടിക്കാം

സ്വന്തം ലേഖകന്‍Wednesday, January 29, 2020 11:24 am

റിയാദ്: സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് സ്വന്തം രാജ്യത്തെ ലൈസന്‍സോ അന്താരാഷ്ട്ര ലൈസന്‍സോ ഉണ്ടെങ്കില്‍ സൗദിയില്‍ വാഹനം ഓടിക്കാന്‍ അനുമതി. ഇത്തരം ലൈസന്‍സുകള്‍ കാലാവധിയുള്ളതായിരിക്കണം. അതേസമയം സൗദിയില്‍ പ്രവേശിച്ച് ഒരു വര്‍ഷം വരെയാണ് ഇങ്ങനെ വാഹനം ഓടിക്കാന്‍ അനുമതിയുള്ളതെന്നും ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.

ടണലുകളിലൂടെ ലൈറ്റില്ലാതെ വാഹനം ഓടിക്കുന്നവരില്‍ നിന്ന് 500 മുതല്‍ 900 റിയാല്‍ വരെ പിഴ ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും പരിഗണിച്ചാണിത്. ലൈറ്റുകള്‍ പ്രകാശിപ്പിക്കാതെ ടണലുകളില്‍ വാഹനം ഓടിക്കുന്നത് നിയമലംഘനമാണെന്നും കര്‍ശന നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x