ഡ്രോണുകളും ഹെലിക്യാമുകളും ഉപയോഗിക്കുന്നവര്‍ക്കായി ആഭ്യന്തര, വാണിജ്യ മന്ത്രാലയങ്ങള്‍ സംയുക്തമായി പെരുമാറ്റച്ചട്ടം തയാറാക്കും. ഡ്രോണ്‍ ഇറക്കുമതി ചെയ്യുന്നവര്‍ ഇവയുടെ ഗുണനിലവാരം, വലിപ്പം എന്നിവ കസ്റ്റംസ് ഡിക്ലറേഷനില്‍ പൂരിപ്പിച്ച് നല്‍കണം. നല്കിയ വിവരങ്ങള്‍ തെറ്റാണെങ്കില്‍ ഉല്‍പ്പന്നം കണ്ടുകെട്ടുകയും ഇറക്കുമതി ചെയ്തയാള്‍ക്കെതിരെ കള്ളക്കടത്തിന് കേസെടുക്കുകയും ചെയ്യും.