200 കോടി ദിര്‍ഹം ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ റോഡിന്റെ 17 കിലോമീറ്റര്‍ ഭാഗമാണ് ആറു വരിയാക്കി ഉയര്‍ത്തുന്നത്. ഇവിടെ ആറ് ഇന്റര്‍ചേഞ്ചുകള്‍ നവീകരിക്കും. ഇതു പൂര്‍ത്തിയാകുന്നതോടെ മണിക്കൂറില്‍ ഇതുവഴി 12000 വാഹനങ്ങള്‍ക്കു കടന്നുപോകാം. ഇപ്പോഴത്തേതിന്റെ ഇരട്ടിയാകും ഇത്.