ദുബായ് നിരത്തുകളിലോടാന്‍ പുതിയ ബസുകള്‍ എത്തുന്നു. സൗജന്യ വൈഫൈയും എല്ലാ സീറ്റുകളിലും യു.എസ്.ബി ചാര്‍ജിങ് സംവിധാനവുമായി 17 റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നതിനായി 94 ബസുകള്‍ പുതുതായി റോഡിലിറങ്ങുമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
ബ്രിട്ടീഷ് ബസ് കമ്പനി ‘ഒപ്റ്റേറി’ന്റെ ബസുകള്‍ സര്‍വീസ് തുടങ്ങിയതായി ദുബായ് റോഡ് ഗതാഗത അതോറിറ്റിയാണ് അറിയിച്ചത്. മിതമായ വലിപ്പവും ഭാരം കുറവുമുള്ളതാണ് ഈ ബസുകള്‍. 32 പേര്‍ക്ക് ഇരുന്നും ഒമ്പത് പേര്‍ക്ക് നിന്നും യാത്ര ചെയ്യാന്‍ സൗകര്യമുണ്ട്. അംഗപരിമിതര്‍ക്ക് വീല്‍ചെയറുമായി ബസിലേക്ക് കയറാനും സൗകര്യമുണ്ട്.