
ദുബായ്: ദുബായ് നിരത്തുകളിലോടാന്‍ പുതിയ ബസുകള്‍ എത്തുന്നു. സൗജന്യ വൈഫൈയും എല്ലാ സീറ്റുകളിലും യു.എസ്.ബി ചാര്‍ജിങ് സംവിധാനവുമായി 17 റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നതിനായി 94 ബസുകള്‍ പുതുതായി റോഡിലിറങ്ങുമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
ദുബായിയുടെ പൊതുഗതാഗതം അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുകയാണ് ആര്‍.ടി.എ.യുടെ ലക്ഷ്യമെന്ന് ചെയര്‍മാന്‍ മാതര്‍ അല്‍ തായര്‍ പറഞ്ഞു. ഇന്ധന ഉപഭോഗം കുറവാണെന്നതും ചക്രക്കസേരകള്‍ കയറ്റാനും ഇറക്കാനും എളുപ്പമാണെന്നതുമാണ് പുതിയ ബസുകളുടെ മറ്റു പ്രത്യേകതകള്‍. കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക സ്ഥലം, എമര്‍ജന്‍സി എക്സിറ്റ്, അകത്തും പുറത്തുമായി സി.സി.ടി.വി. ക്യാമറകള്‍ എന്നിങ്ങനെ സുരക്ഷയ്ക്കും മുന്‍തൂക്കം നല്‍കിയാണ് പുതിയ ബസുകള്‍ നിരത്തിലെത്തുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.