വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യുഎഇയില്‍ പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കാന്‍ മന്ത്രിതല വികസന സമിതി തീരുമാനിച്ചു. ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ അധ്യക്ഷതയി ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അധ്യാപകരുടെയും നിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ നടപടി കൈക്കൊള്ളാനും യോഗം നിര്‍ദേശിച്ചു.