വിദേശികള്‍ക്ക് തൊഴിലെടുക്കുന്നതിനുള്ള വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതിന് വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് കൂടി സമര്‍പ്പിക്കണമെന്ന നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു. വൈദഗ്ധ്യമുള്ള ജോലി കൈകാര്യം ചെയ്യാന്‍ പ്രാപ്തരാണെന്ന് തെളിയിക്കാന്‍ വിദേശികളുടെ വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് പരിശോധന ഗുണം ചെയ്യുമെന്ന് എംപിമാര്‍ പറഞ്ഞു.
വിദ്യാഭ്യാസ യോഗ്യതയും അക്കാദമിക് സര്‍ട്ടിഫിക്കറ്റുകളും നോക്കി കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 20,000 വിദേശികളെ തിരികെ അയച്ചു. അതത് തസ്തികകള്‍ക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യത ഇല്ലാതിരുന്നതിനാലാണ് ഇത്രയും പേരുടെ വിസ പുതുക്കി നല്‍കാതിരുന്നതെന്ന് സാമ്പത്തിക കാര്യ മന്ത്രി മര്‍യം അല്‍ അഖീല്‍ പറഞ്ഞു.