
കുവൈത്ത് സിറ്റി: വിദ്യാഭ്യാസ യോഗ്യതയും അക്കാദമിക് സര്‍ട്ടിഫിക്കറ്റുകളും നോക്കി കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 20,000 വിദേശികളെ തിരികെ അയച്ചു. അതത് തസ്തികകള്‍ക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യത ഇല്ലാതിരുന്നതിനാലാണ് ഇത്രയും പേരുടെ വിസ പുതുക്കി നല്‍കാതിരുന്നതെന്ന് സാമ്പത്തിക കാര്യ മന്ത്രി മര്‍യം അല്‍ അഖീല്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും ആഭ്യന്തര വകുപ്പും ചേര്‍ന്നാണ് യോഗ്യത വിലയിരുത്താന്‍ നടപടി സ്വീകരിക്കുന്നത്.
മാന്‍പവര്‍ അതോറിറ്റിയുടെ കീഴിലുള്ള അഭയകേന്ദ്രത്തിലെ 500ഓളം പേരില്‍ 194 വനിതകളെ സ്വന്തം നാടുകളിലേക്ക് അയക്കാന്‍ നടപടിയെടുത്തെന്നും മനുഷ്യക്കടത്തിനെതിരായ കുവൈത്തിന്റെ നിലപാട് പ്രതിഫലിപ്പിക്കുന്നതാണ് അഭയകേന്ദ്രമെന്നും അവര്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.