ഖത്തറില്‍ ബലിപെരുന്നാള്‍ നമസ്കാരം പുലര്‍ച്ചെ 5.20ന് ആയിരിക്കുമെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു. വിവിധയിടങ്ങളില്‍ ഖുതുബ മലയാളം പരിഭാഷയും ഉണ്ടായിരിക്കും. പെരുന്നാള്‍ നമസ്കാരങ്ങള്‍ക്കുള്ള മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായും മന്ത്രാലയ വക്താവ് അറിയിച്ചു. സ്ത്രീകള്‍ക്കുള്ള പ്രത്യേക സ്ഥലങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.