Currency

ഖത്തര്‍ ഈദ് നമസ്‌കാര സമയം പ്രഖ്യാപിച്ചു; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

സ്വന്തം ലേഖകന്‍Friday, August 9, 2019 1:52 pm

ദോഹ: ഖത്തറില്‍ ബലിപെരുന്നാള്‍ നമസ്‌കാരം പുലര്‍ച്ചെ 5.20ന് ആയിരിക്കുമെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു. വിവിധയിടങ്ങളില്‍ ഖുതുബ മലയാളം പരിഭാഷയും ഉണ്ടായിരിക്കും. പെരുന്നാള്‍ നമസ്‌കാരങ്ങള്‍ക്കുള്ള മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായും മന്ത്രാലയ വക്താവ് അറിയിച്ചു. സ്ത്രീകള്‍ക്കുള്ള പ്രത്യേക സ്ഥലങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

വാഹനത്തിരക്കുകള്‍ നിയന്ത്രിക്കാനുള്ള സംവിധാനങ്ങളുമൊരുക്കും. വിവിധയിടങ്ങളില്‍ പ്രമുഖ പണ്ഡിതര്‍ മലയാളം ഖുതുബാ പരിഭാഷയും നിര്‍വഹിക്കും. അതേസമയം ഖത്തറിലെ മുഴുവന്‍ ബാങ്കുകളുടെയും പെരുന്നാള്‍ അവധി സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചു. ഓഗസ്റ്റ് പതിനൊന്ന് മുതല്‍ പതിമൂന്ന് വരെയാണ് അവധി. ഓഗസ്റ്റ് പതിനാല് ബുധന്‍ മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും. ഖത്തറിലെ മറ്റ് പൊതു സ്ഥാപനങ്ങള്‍ക്ക് വ്യാഴം വരെ അവധിയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x