ഇലക്ട്രോണിക് രീതിയില്‍ ശേഖരിക്കുന്ന തുകക്ക് ഒരു ശതമാനം കമീഷന് ബാങ്കുകള്‍ക്ക് നിലവില്‍ നല്‍കണം. പരമാവധി അഞ്ചു റിയാല്‍ വരെയാണ് ഈ കമീഷന്. സ്വദേശികളില്‍ നിന്ന് ഈ തുക ഈടാക്കില്ലെന്നും പകരം സര്‍ക്കാര്‍ വഹിക്കുമെന്നും ധനകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. ഒമാനില്‍ താമസിക്കുന്ന വിദേശികള്‍ സേവനങ്ങള്‍ക്കുള്ള ഫീസിനൊപ്പം കമീഷന് തുകയും നല്‍കേണ്ടിവരും. ഓണ്‍ലൈന്‍ ഇടപാടുകളുടെ പ്രവര്‍ത്തന ചെലവ് കണ്ടെത്തുന്നതിന്റെ ഭാഗമാണ് ഇതെന്നും സര്‍ക്കുലറില്‍ പറയുന്നു.
സൗദിയില്‍ ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ ഇലക്ട്രോണിക് പേയ്മെന്റ് സൗകര്യം നിര്‍ബന്ധമാക്കാന്‍ നിര്‍ദ്ദേശം. 14 മാസത്തിനകം രാജ്യത്തെ മുഴുവന്‍ ചില്ലറ വില്‍പ്പന കേന്ദ്രങ്ങളിലും ഇ-പേയ്മെന്റ് സംവിധാനം നിര്‍ബന്ധമാക്കും. ഇന്ധന സ്റ്റേഷനുകളിലും അനുബന്ധ സര്‍വ്വീസ് സെന്ററുകളിലും ഞായറാഴ്ച മുതല്‍ സേവനം പ്രവര്‍ത്തിച്ചു തുടങ്ങും.