
റിയാദ്: സൗദിയില്‍ ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ ഇലക്ട്രോണിക് പേയ്മെന്റ് സൗകര്യം നിര്‍ബന്ധമാക്കാന്‍ നിര്‍ദ്ദേശം. 14 മാസത്തിനകം രാജ്യത്തെ മുഴുവന്‍ ചില്ലറ വില്‍പ്പന കേന്ദ്രങ്ങളിലും ഇ-പേയ്മെന്റ് സംവിധാനം നിര്‍ബന്ധമാക്കും. ഇന്ധന സ്റ്റേഷനുകളിലും അനുബന്ധ സര്‍വ്വീസ് സെന്ററുകളിലും ഞായറാഴ്ച മുതല്‍ സേവനം പ്രവര്‍ത്തിച്ചു തുടങ്ങും.
ഇതിനായി നാലായിരത്തോളം ഇ-പേയ്മെന്റ് ഉപകരണങ്ങള്‍ വിവിധ ഇന്ധന സ്റ്റേഷനുകളിലേക്കും സര്‍വ്വീസ് സെന്ററുകളിലേക്കും വിതരണം ചെയ്തു കഴിഞ്ഞു. രാജ്യത്ത് കറന്‍സിയേതര ക്രയവിക്രിയം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. അടുത്ത വര്‍ഷം ആഗസ്റ്റിനകം രാജ്യത്തെ മുഴുവന്‍ ചില്ലറ വില്‍പ്പന കേന്ദ്രങ്ങളിലും ഇ-പേയ്മെന്റ് സംവിധാനം നടപ്പിലാക്കുന്നതിനാണ് നീക്കം.
വാണിജ്യ നിക്ഷേപ മന്ത്രാലയം, മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയം, സൗദി അറേബ്യന്‍ നാണയ ഏജന്‍സി തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.